കണ്ണൂർ: ബിവറേജ് ഔട്ട് ലെറ്റിൽ മദ്യം വാങ്ങാൻ ക്യൂ പാലിക്കാത്തത് ചോദ്യം ചെയ്ത വിരോധത്തിൽ മാനേജറെയും വനിതാ ജീവനക്കാരിരേയും സോഡ കുപ്പി കൊണ്ടും ഇരുമ്പടി കൊണ്ടും ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമം രണ്ടു പേർ പിടിയിൽ കൂട്ടുപ്രതി ഒളിവിൽ. കണ്ണൂർ കുഴിക്കുന്ന് സ്വദേശി ഷമീമാസിൽ കെ പി അയൂബ് (26), ചാലാട് കൊറ്റിയത്ത് ഹൗസിൽ എം. ഡിജിത്ത് (31)യത്. എന്നിവരെയാണ് ടൗൺ പോലീസ് വധശ്രമ കേസിൽ പിടികൂടി ഇന്നലെ വൈകുന്നേരം 4.30 മണിയോടെയാണ് പരാതിക്കാസ്‌പദമായ സംഭവങ്ങൾക്ക് തുടക്കം. മദ്യം വാങ്ങാൻ ക്യൂ പാലിക്കാതെ എത്തിയ പ്രതികളോട് ക്യൂനിൽക്കാൻ വനിത ജീവനക്കാരിയായ വത്സല ആവശ്യപ്പെട്ട വിരോധത്തിൽ സ്ഥാപനം പൂട്ടി രാത്രി 10.30 മണിയോടെ പുറത്തേക്കിറങ്ങിയ ബിവറേജ് സ് ഔട്ട്ലറ്റ്ലെറ്റ് മാനേജർ ചുമതലയുള്ള പാറപ്രത്തെ വി. സുബീഷിനെ സോഡ കുപ്പി കൊണ്ടു തലക്കടിച്ചും ഇരുമ്പ് വടി കൊണ്ട് മർദ്ദിക്കുകയും തടയാൻ ചെന്ന വനിത ജീവനക്കാരിയായ വത്സലയെ കാലു കൊണ്ടു ചവിട്ടുകയും തള്ളിയിട്ട് മർദ്ദിക്കുകയുമായിരുന്നു.
ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരും പിന്നീട് ടൗൺ പോലീസിൽ പരാതി നൽകി. സുബീഷിന്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ പിടികൂടി.