കണ്ണൂർ : മലയോരമേഖലയില്‍ ബസ് സര്‍വീസുകള്‍ക്ക് മുന്‍പിലായി ജീപ്പുകളും ഓട്ടോറിക്ഷകളും കോള്‍ടാക്‌സികളും നടത്തുന്ന സമാന്തര സര്‍വീസ് തടയാന്‍ നടപടി വേണമെന്ന് ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ബസ് വ്യവസായത്തെ തകര്‍ക്കുന്ന ഈ നിയമവിരുദ്ധ സര്‍വീസുകള്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ മലയോരത്ത് പ്രൈവറ്റ് ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള സമരത്തിലേക്ക് നീങ്ങുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി.
വട്ട്യാംതോട്, ഉളിക്കല്‍, വള്ളിത്തോട്, ഇരിട്ടി, മാടത്തില്‍, കീഴൂര്‍, എടൂര്‍, കരിക്കോട്ടക്കരി, കീഴ്പ്പള്ളി, പായം, ആറളം, കാക്കയങ്ങാട്, മുഴക്കുന്ന്, പേരാവൂര്‍, തൊണ്ടി, മണത്തണ, കേളകം, അടയ്ക്കാത്തോട്, കൊട്ടിയൂര്‍, പുന്നാട്, പടിയൂര്‍, നെല്ലിക്കാംപൊയില്‍ എന്നീ പ്രദേശങ്ങളിലെല്ലാം ബസുകള്‍ സര്‍വ്വീസ് നടത്തുന്നതിന് തൊട്ടുമുന്നിലായി ഓട്ടോറിക്ഷ, കോള്‍ടാക്‌സി, ജീപ്പ് എന്നിവ സര്‍വീസുകള്‍ നടത്തുകയാണ്. വി.പി. പോള്‍ അധ്യക്ഷത വഹിച്ചു. കെ. ഗംഗാധരന്‍, വേലായുധന്‍, പ്രേമാനന്ദന്‍, ടൈറ്റസ് ബെന്നി, അജയന്‍പായം, ജോസ് ജോര്‍ജ്ജ്, എം.എസ്. സാബു എന്നിവര്‍ പ്രസംഗിച്ചു.
2024-27 വര്‍ഷത്തെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്ത പ്രസിഡണ്ട് ടൈറ്റസ് ബെന്നി, ജനറല്‍ സെക്രട്ടറി അജയന്‍പായം, ട്രഷറര്‍ സാബു സെന്റ്ജൂഡ്