മയ്യിൽ: കനത്ത ചൂടിൽ പറമ്പിലെ കെട്ടിയിട്ട കറവ പശു കുഴഞ്ഞു വീണ് ചത്തു. മയ്യിൽ കാവിൻമൂലയിലെ ക്ഷീര കർഷകൻ ചാത്തോത്ത് ബാലകൃഷ്‌ണൻ്റെ എച്.എഫ്. ഇനം കറവ പശുവാണ് ചത്തത്. പത്ത് മണിയോടെ തളർന്ന വീണ പശു ഒരു മണിയോടെയാണ് ചത്തത്. മയ്യിൽ കണ്ടക്കൈ വെറ്റിനറി ആസ്‌പത്രിയിലെ സർജൻ ഡോ. ആസിഫ്. എം. അശ്രഫ് അടിയന്തിര ശുശ്രൂഷകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് സൂര്യാഘാതമേറ്റാണ് പശു ചത്തതെന്ന് വ്യാക്തമാവുകയായിരുന്നു. ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് സഹായം ലഭ്യമാക്കും. ക്ഷീര കർഷകന്റെ അത്താണിയായിരുന്ന കറവ പശു ചത്തതോടെ കുടുംബത്തിന് മനഗ സംരക്ഷണ വകുപ്പിൻരെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള ആനുകൂല്യം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് ഡോ. ആസിഫ്. എം. അശ്രഫ് അറിയിച്ചു.
ആടുമാടുകൾക്കുള്ള ഇൻഷൂറൻസ് നിർത്തലാക്കിയതിൽ പ്രതിഷേധം. സർക്കാർ, സ്വകാര്യ ഇൻഷൂറൻസ് കമ്പനികൾ ആടുമാടുകൾക്കുള്ള ഇൻഷൂറൻസുകൾ നിർത്തലാക്കിയതിൽ കർഷകർക്ക് കടുത്ത പ്രതിഷേധമാണുള്ളത്.
നേരത്തേ സർക്കാരിൻ്റെ ഗോമിത്ര എന്ന പേരിലുള്ള ഇൻഷൂറൻസ് പദ്ധതിയും ഇപ്പോഴില്ല. സ്വാകാര്യ ഇൻഷൂറൻസ് കമ്പനികളായ ഓറിയൻ്റൽ, ന്യൂ ഇന്ത്യ അഷ്വറൻസ്, യുണൈറ്റഡ് ഇന്ത്യ തുടങ്ങിയവും പദ്ധതി നിർത്തലാക്കിയിരിക്കയാണ്. നിരവധി പേർ ആനുകൂല്യം പറ്റുന്നതിനാൽ നഷ്ടത്തിലാണെന്നാണ് കമ്പനി അധികൃതർ ഇതു സംബദ്ധിച്ച് കർഷകരോട് പറയുന്നത്. നിലവിൽ ക്ഷീര കർഷകർക്ക് യാതൊരു വിധ ഇൻഷൂറൻസുകളും ഇല്ലാത്തതിൽ കടുത്ത പ്രതിഷേധത്തിലാണിവർ. മൃഗ സംരക്ഷണ വകുപ്പിന്റെ ദുരന്ത നിവാരണ ഫണ്ടാണ് ഏക ആശ്രയമായുള്ളത്. ഇത് നാമ മാത്രമാണെന്നാണ് കർഷകർ
പറയുന്നത്.